സാങ്കേതിക സൗകര്യങ്ങളില്ല; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

കാവ്യാമാധവനെ വീട്ടിലെത്തി ചോദ്യംചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. വീട്ടില്‍ സാങ്കേതിക സൗകര്യങ്ങളുണ്ടാകില്ലെന്ന് വിശദീകരണം. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യാനിരുന്നതാണ്. പ്രൊജക്ടറും ഡിജിറ്റൽ ഫോറൻസിക് തെളിവുകളും മുൻ നിർത്തി വേണം ചോദ്യം ചെയ്യൽ. വീട്ടിൽ വെച്ചുള്ള ചോദ്യം ചെയ്യൽ മാറ്റി വയ്ക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കാവ്യയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ്  ക്രൈംബ്രാഞ്ച് വിശദീകരണം. എന്നാല്‍ ഇക്കാര്യം കാവ്യയെ അറിയിച്ചിട്ടില്ലെന്നും വീട്ടിലല്ലാതെ മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നുമാണ് കാവ്യയുടെ അഭിഭാഷകരുടെ വാദം. വിഡിയോ റിപ്പോർട്ട് കാണാം: