പുതിയ ഡിജിറ്റല്‍ തെളിവ്: കാവ്യയെ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍. പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍  ചോദ്യംചെയ്യണമെന്നാണ് ആവശ്യം. തുടരന്വേഷണത്തിന് മൂന്നുമാസംകൂടി വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. വിഡിയോ റിപ്പോർട്ട് കാണാം. 

ഇതിനിടെ, നടിയുടെ പരാതിയില്‍ ദിലീപിന്‍റെ അഭിഭാഷകര്‍ക്ക് നോട്ടിസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, അഭിഭാഷകരായ ഫിലിപ്പ് ടി.വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയക്കുക. നടിയുടെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപിന്‍റെ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്നുവെന്ന് കാണിച്ചാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്. കഴിഞ്ഞ മാസം നടി പരാതി നല്‍കിയിരുന്നുവെങ്കിലും നിയമപ്രകാരമല്ലാത്തതിനാല്‍ ബാര്‍ കൗണ്‍സില്‍  നിരസിച്ചിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.