രാച്ചിയമ്മ കഥാപാത്രം മാത്രം; ചെയ്യാനുള്ള കാരണം തുറന്നുപറഞ്ഞ് പാര്‍വതി

ഉറൂബിന്റെ രാച്ചിയമ്മ യഥാർഥത്തിൽ ജീവിച്ചിരുന്ന സ്ത്രീ ആയിരുന്നുവെങ്കിൽ താൻ ആ വേഷം ചെയ്യില്ലായിരുന്നുവെന്ന് പാർവതി. കരിങ്കല്ലുപോലെ ശരീരമുള്ള രാച്ചിയമ്മയെ അവതരിപ്പിക്കാൻ തീരുമാനിച്ചത് അത് ചെറുകഥയിലെ കഥാപാത്രം ആയതു കൊണ്ടാണെന്നും താരം പറയുന്നു.

കോഴിക്കോട് നടന്ന വാച്ച് ഔട്ട് ചലച്ചിത്രമേളയിൽ പങ്കെടുത്താണ് പാർവതി ഇക്കാര്യം വിശദീകരിച്ചത്. ഉറൂബിന്റെ രാച്ചിയമ്മ കറുത്ത സ്ത്രീയാണെന്നും വെളുത്ത  നിറമുള്ള പാർവതിയെ ആ റോളിൽ അഭിനയിപ്പിക്കുന്നത് ശരിയല്ലെന്നുമുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ചർച്ചകൾ ഉണ്ടായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് രാച്ചിയമ്മ സിനിമയാക്കുന്നത്. 'ഉയരെ'യ്ക്ക് ശേഷം ആസിഫലിയും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.