കാട്ടിലകപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ കഥയുമായി 'കാടോരം' തിയേറ്ററുകളിലേക്ക്

സ്ത്രീശാക്തീകരണം പ്രമേയമാക്കി ഇരുപത്തൊന്നുകാരന്‍ അണിയിച്ചൊരുക്കിയ സിനിമ തീയറ്ററുകളിലേയ്ക്ക്. കാടോരം എന്നു പേരിട്ട ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. ‌

കാട്ടിലകപ്പെട്ടുപോകുന്ന പെണ്‍കുട്ടി തന്‍റെ മുന്നിലെത്തുന്ന തടസങ്ങള്‍ ഓരോന്നായി നീക്കി രക്ഷപ്പെടുന്നതാണ് കാടോരത്തിന്‍റെ പ്രമേയം. പ്രതിസന്ധികളില്‍ കുരുങ്ങി അകപ്പെട്ടുപോകേണ്ടവരല്ല സ്ത്രീകളെന്ന് വിളിച്ച് പറയുകയാണ് ചിത്രത്തിലൂടെ. ഒരു പിടി ഹൃസ്വചിത്രങ്ങള്‍ അണിയിച്ചൊരുക്കിയതിന്‍റെ ആത്മവിശ്വാസമാണ് സംവിധായകന്‍റെ കൈമുതല്‍. 

പേരുകേട്ട താരങ്ങളൊന്നുമല്ല അഭിനേതാക്കള്‍. സഹപാഠികളാണ് ഭൂരിഭാഗം പേരും. അഭിനേതാക്കള്‍ക്കൊപ്പം മറ്റു അണിയറപ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്നാണ് സിനിമ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ജോജു ജോസഫിനെ നായകനാക്കി നാഗേരി എന്ന തേക്കുകള്ളന്‍റെ കഥ പറയുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംഘം. ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നും ഇവര്‍ പറയുന്നു. മലപ്പുറം മമ്പാട് എംഇഎസ് കോളജിലെ വിദ്യാര്‍ഥിയാണ് സജില്‍.