തൊട്ടതെല്ലാം ട്രന്റിംങ്ങാക്കി ഷൈലോക്ക്; പാട്ടും ഒന്നാമത്; വിഡിയോ

'മോഹമുന്തിരിയ്ക്ക്' ശേഷം യൂട്യൂബിലെ ട്രന്റിംഗ് ലിസ്റ്റ് കയ്യടക്കാനായി എത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ഷൈലോക്കിലെ ഗാനം.

രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രന്റിംഗിൽ ഒന്നാമതാണ്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി എത്തുന്ന 'കണ്ണേ കണ്ണേ' എന്ന് തുടങ്ങുന്ന ഐറ്റം ഡാൻസാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിലെ രണ്ട് ടീസറുകളും യൂട്യൂബിലും സോഷ്യൽ മീഡിയയിലുമെല്ലാം ഹിറ്റായിരുന്നു. ജനുവരി 23നാണ് ചിത്രം റിലീസിനെത്തുന്നത്.