ചെലവ് ചുരുക്കി ടൈറ്റാനിക് ഇങ്ങനെ എടുക്കാം; 17 ലക്ഷം കവിഞ്ഞ് കാഴ്ചക്കാർ; വി‍ഡിയോ

ലോകസിനിമയിൽ തന്നെ അദ്ഭുതം തീർത്ത ചിത്രമായിരുന്നു ടൈറ്റാനിക്. മഹത്തരമായ ഇൗ ചലച്ചിത്ര അനുഭവം ജെയിംസ് കാമറുൺ എന്ന ഇതിഹാസ സംവിധായകൻ പകർത്തിയത് ക്യാമറയിൽ ആയിരുന്നില്ല, ജനഹൃദയങ്ങളിലായിരുന്നു. ഒാരോ സീനും വേഷവും നിറങ്ങളും സിനിമാ പ്രേമികളുടെ മനസിൽ ഒരിക്കൽ കണ്ടാൽ എക്കാലവും നിറഞ്ഞുനിൽക്കുന്നതാണ്. ഇപ്പോൾ സൈബർ ലോകത്ത് വൈറലാവുന്നത് രസകരമായ ഒരു വിഡിയോയാണ്. 

ചെലവ് ചുരുക്കി ടൈറ്റാനിക് എങ്ങനെ എടുക്കാമെന്ന ചിന്തയാണ് രസകരമായ ഇൗ വിഡിയോയ്ക്ക് പിന്നിൽ. പ്രധാനസീനുകൾ ചെലവ് ചുരുക്കി ആവിഷ്കരിച്ചിരിക്കുകയാണ് ഇൗ സംഘം. 17 ലക്ഷത്തിലേറെ പേരാണ് ഇൗ വിഡിയോ യൂട്യൂബിൽ മാത്രം കണ്ടിരിക്കുന്നത്. വിഡിയോ കാണാം.