ടൈറ്റാനിക്കിനെ നശിപ്പിച്ച് ബാക്ടീരിയകൾ; ആശങ്കയോടെ പുതിയ ദൃശ്യങ്ങൾ

ദശാാബ്ദങ്ങളായി കടലില്‍ ഉറങ്ങിക്കിടക്കുന്ന ൈടറ്റാനിക്കിന്റെ  ദൃശ്യങ്ങള്‍ വീണ്ടും. പതിനാലുവര്‍ഷത്തിനുശേഷമാണ് ടൈറ്റാനിക്കിന്റെ ചിത്രങ്ങള്‍ ലോകം കാണുന്നത്. മുങ്ങല്‍ വിദഗ്ധനായ വിക്ടര്‍ വെസ്ക്കോവയും സംഘവുമാണ് പുതിയ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ടൈറ്റാനിക് സിനിമയിലൂടെ മാത്രം കണ്ട ഒഴുകുന്ന കൊട്ടാരം . ടൈറ്റാനിക്കിനെക്കുറിച്ചും ആ കപ്പലിന്റെ ആദ്യ യാത്രയെക്കുറിച്ചും എപ്പോഴും അന്വേഷിക്കാനും ഗവേഷണങ്ങള്‍ നടത്താനും എല്ലാം ലോകത്തിന് എന്നും താല്പര്യമാണ്. പല കാലങ്ങളായി കപ്പലില്‍ നിന്ന് കണ്ടെത്തിയ നിധിയായി കണക്കാക്കിയും അത് പൊന്നുംവില നല്‍കി സ്വന്തമാക്കിയിട്ടുണ്ട് പലരും. എന്നാല്‍ കഴിഞ്ഞക്കുറച്ച് കാലങ്ങളായി ടൈറ്റാനിക്കിനെ പറ്റി ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ പതിനാലുവര്‍ഷത്തിനുശേഷം പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മുങ്ങല്‍ വിദഗ്ധനായ വിക്ടര്‍ വെസ്ക്കോവയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് 12,500 അടിവരെ സബമെര്‍സിബിള്‍ വാഹനത്തില്‍ എത്തി വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

എന്നാല്‍ കടലിലുളള ചില ബാക്ടീരിയകള്‍ കപ്പലിന്റെ ലോഹപാളികളെ തിന്നുകയും, കപ്പലിന്റെ അവശിഷ്ടങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെടുന്നതായും കണ്ടെത്തി. ഇത് തുടര്‍ന്നാല്‍ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍മണമായും ഇല്ലാതാകും. എന്നാല്‍ വിക്ടര്‍ വെസ്ക്കോവയുടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈറ്റാനിക്കിന്റെ സംരക്ഷണത്തിന് ഉപകരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.