ഹൊറർ ചിത്രവുമായി മഞ്ജു വാരിയർ; ഒപ്പം സണ്ണി വെയ്നും; വിഡിയോ

മഞ്ജു വാരിയരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയ്ക്ക് തുടക്കമായി. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജീത് കമല ശങ്കർ, സലീൽ വി. എന്നിവർ ചേർന്നാണ്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ നിർവഹിക്കുകയുണ്ടായി. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം. സംഗീതം പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്. അലൻസിയർ,രഞ്ജി പണിക്കർ, സരയൂ തുടങ്ങിയരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.