‘ലാലേട്ടാ ഒരു ഉമ്മ തരട്ടെ’; ആരാധികയോട് സ്നേഹപൂര്‍വ്വം മോഹൻലാൽ; വിഡിയോ

ന്യൂസിലന്റിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് മോഹൻലാൽ. ഭാര്യ സുചിത്രയുമൊത്തുള്ള ചിത്രങ്ങള്‍ ലാൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേരളത്തിലേത് പോലെ തന്നെ ഈ വിദേശ മലയാളികളും മോഹൻലാലിന്റെ കടുത്ത ആരാധകരാണ്. വഴിയില്‍ വച്ച് കണ്ട ലാലിനൊപ്പം സെൽഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിഡിയോ ആണിത്. 

ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ വയ്ക്കുന്നു. സ്നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. 

സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിൽ ആണ് മോഹൻലാൽ അവധി ആഘോഷിക്കാൻ പോയത്.