അതിജീവനത്തിന്‍റെ കഥ; കയ്യടി നേടി 'താഹിറ'

മനുഷ്യന്റെ യഥാർത്ഥ കാഴ്ചയും കാഴ്ചപ്പാടുകളും വ്യത്യസ്ത പ്രമേയത്തിലൂടെ അവതരിപ്പിക്കുകയാണ് താഹിറ എന്ന ചിത്രം. അതിജീവനത്തിന്റെ പ്രതീകമായ തൃശൂർ സ്വദേശിനി  താഹിറയുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. താഹിറ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം 

തൃശ്ശൂര്‍ ജില്ലയിലെ എറിയാട് ഗ്രാമപഞ്ചായത്തില്‍ സ്‌നേഹ കുടുംബശ്രീ യൂണിറ്റിലെ അംഗമായ താഹിറ നാട്ടുകാർക്കിടയിലും താരമാണ്. ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച് പിതാവ് മരണപ്പെട്ട നാല് സഹോദരിമാരുടെ ജീവിതഭാരം ഏറ്റെടുത്തവള്‍. താഹിറയുടെ കഥയാണ് ഈ സിനിമ പറയുന്നത് 

സംവിധായകൻ സിദ്ദിഖ് പറവൂർ അവിചാരിതമായി താഹിറയെ കണ്ടു മുട്ടിയതോടെയാണ് സിനിമയിലേക്ക് വഴിതുറന്നത്. തിരക്കഥയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കാഴ്ചയില്ലാത്തയാളെ  തേടിയുള്ള യാത്ര ക്ലിന്റ് മാത്യു എന്ന ചെറുപ്പക്കാരനിലേക്കെത്തി.  ക്ലിന്റിനും ഇത് അപൂർവതയുടെ സിനിമയാണ്. 

കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി കേരള ഹൗസിൽ നടന്ന സിനിമയുടെ പ്രിവ്യു കാണാൻ കവി സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.