പാട്ടിലൂടെ ഒരു തണൽ; 'കരുണ'യുമായി സംഗീതജ്ഞർ: വിഡിയോ

സംഗീതത്തിലൂടെ താങ്ങാകാനൊരുങ്ങി മലയാളത്തിലെ സംഗീതജ്ഞർ. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത നിശ 'കരുണ' നവംബർ ഒന്നിന് നടക്കും. പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനിരിക്കുകയാണ് ഭാരവാഹികൾ. മലയാള സംഗീത‍ജ്ഞർക്കൊപ്പം ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ നിരവധി പേർ പങ്കെടുക്കും. പ്രതിഫലം ഇല്ലാതെയാണ് എല്ലാവരും ഈ പരിപാടിയുടെ ഭാഗമാകുന്നു എന്നതാണ് പ്രത്യേകത.  കൂടുതൽ വിശദാംശങ്ങൾ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ് പ്രിയ സംവിധായകനായ ബിജിപാലും ഗായകനായ ഷഹബാസ് അമനും. 

വിഡിയോ കാണാം: