വേദിയിൽ താരങ്ങളൊന്നിച്ചു; മോഹൻലാൽ-സൂര്യ ചിത്രം കാപ്പാന്‍റെ വരവിനായി കാത്ത് ആരാധകർ

മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം കാപ്പാന്‍റെ പ്രചാരണാര്‍ഥം കൊച്ചിയിലെ വേദിയില്‍ താരങ്ങളൊന്നിച്ചു. പ്രധാനമന്ത്രിയുെട റോളില്‍ മോഹന്‍ലാ‍ലെത്തുന്ന ചിത്രത്തില്‍ അംഗരക്ഷകനായാണ് സൂര്യയുടെ നായകകഥാപാത്രം എത്തുന്നത്. കെ.വി.ആനന്ദാണ് സംവിധായകന്‍.

കോടികള്‍ മുടക്കിയൊരുക്കിയ കാപ്പാന്‍ ആക്ഷന്‍ ത്രില്ലറാണ്. 2014ല്‍ പുറത്തിറങ്ങിയ ജില്ല എന്ന ചിത്രത്തിനുശേഷം ചന്ദ്രകാന്ത് വര്‍മയെന്ന പ്രധാനമന്ത്രിയായി മോഹന്‍ലാ‍ല്‍ തമിഴിലേക്ക് തിരിച്ചെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എവിടെയൊക്കെയോ സാമ്യം തോന്നുന്ന കഥാപാത്രത്തിനായി പക്ഷെ ആരെയും പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സ്വന്തം ചിത്രത്തിന്റെ പ്രചാരണമായിരുന്നെങ്കിലും ലൂസിഫറിന്റെ രണ്ടാംപതിപ്പിനായി കാത്തിരിക്കുന്നുവെന്നായിരുന്നു കാപ്പാനിലെ നായകന്‍ സൂര്യയുടെ പ്രതികരണം. സായ്ഷയാണ് നായിക. ആര്യ, ബോമന്‍ ഇറാനി തുടങ്ങി ഒട്ടേറെപേര്‍ ചിത്രത്തില്‍ വേഷമിടുന്നു.