മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്; ശ്രദ്ധേയമായി ആലിയയുടെ സാരിയും

aliya-new
SHARE

മെറ്റ് ഗാലയില്‍ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലിയ ഭട്ട് . ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല.  മെറ്റ് ഗാല റെഡ് കാര്‍പ്പറ്റില്‍ ഓരോ തവണയും വ്യത്യസ്ത ലുക്കുകളില്‍ താരങ്ങള്‍ അണിനിരക്കും . ന്യൂയോർക്കില് നടക്കുന്ന മെറ്റ് ഗാലയില്‍ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിച്ചാണ് ആലിയ ഭട്ട് എത്തിയത്.

സില്‍ക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്‌നക്കല്ലുകള്‍ എന്നിവയൊക്കെ സാരിയില്‍ ഉപയോഗിച്ചിട്ടുണ്ട്.  പൂക്കളുടെ  ഡിസൈനാണ് കൂടുതലും എംബ്രോയിഡറി വര്‍ക്കുകള്‍ ഉള്ള സാരിയില്‍ ചെയ്തിരിക്കുന്നതും.

രത്‌നക്കല്ലുകളുള്ള കമ്മലുകളാണ് സാരിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. കയ്യില്‍ നിറയെ വ്യത്യസ്തമായ മോതിരങ്ങളും കാണാം. . മെസി ബണ്‍ ഹെയര്‍സ്‌റ്റൈല്‍ ആണ് ആലിയ തിരഞ്ഞെടുത്തിരിക്കുന്നത്. സാരി നിര്‍മ്മിക്കാന്‍ 163 കരകൗശല വിദഗ്ധര്‍ 1965 മണിക്കൂര്‍ സമയം എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തി. ഇതിന് മുന്‍പും  ആലിയ മെറ്റ ഗാല വേദിയിലെത്തിയിരുന്നു. ഗാർഡൻ ഓഫ് ടൈം’ എന്ന തീമിലാണ് സാരിയൊരുക്കിയത്.

സാരി നിർമ്മാണത്തിൽ ഏർപ്പെട്ട 163 കരകൗശല വിദഗ്ധർക്കും അവർ നന്ദി പറഞ്ഞു. സാരി വളരെ മനോഹരമായിരിക്കുന്നെന്നാണ് ആലിയ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്‍റുകള്‍.

MORE IN ENTERTAINMENT
SHOW MORE