നവവധുവായി അണിഞ്ഞൊരുങ്ങി അനുപമ; ആശംസകളുമെത്തി; പക്ഷെ

നവവധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരൻ. ഇൻസ്റ്റഗ്രാമിലാണ് നടി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. കണ്ടവരെല്ലാം ആദ്യമൊന്നുഞെട്ടി. ‘ഇതെപ്പോ...’ എന്ന ഭാവത്തിൽ രണ്ടാമതൊന്നു കൂടി നോക്കി. ചിത്രത്തിൽ വധുവിന്റെ വേഷത്തിലാണ് അനുപമ. ചിത്രം കണ്ടതും പലരും നവ വധുവെന്ന് കരുതി ആശംസകൾ നേരുകയും ചെയ്തു. പക്ഷെ, സംഭവം മറ്റൊന്നാണ്.

തന്റെ പുതിയ കഥാപാത്രമായ പല്ലവിയെ പരിചയപ്പെടുത്തുകയാണ് പ്രിയ താരം ഈ ചിത്രത്തിലൂടെ. താരത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലെ കഥാപാത്രമാണ് പല്ലവി. അഥർവ മുരളിയാണ് ചിത്രത്തിലെ നായകൻ. ഒരു തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇത്. കണ്ണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഒരു ഭരതനാട്യം നർത്തകിയുടെ വേഷമാണ് അനുപമക്ക്.

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്ന ചിത്രത്തിൽ സഹ സംവിധായികയായി മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ഇപ്പോള്‍ താരം.