അവസാനനിമിഷം അമലയുടെ 'ആടൈ' മുടങ്ങി; സാമ്പത്തിക പ്രതിസന്ധി; നിരാശ

അമല പോൾ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ആടൈയുടെ റീലീസ് മുടങ്ങി. ചിത്രത്തിന്റെ മോണിങ് ഷോയും മീഡിയ ഷോയും മുടങ്ങുമെന്നും വാർത്തകൾ വന്നിരുന്നു.  ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള സാമ്പത്തിക പ്രതിസന്ധി സിനിമയുടെ മോണിങ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

പണം അടക്കാത്തതിനെത്തുടർന്ന് തിയറ്ററുകളിലേക്ക് സ്ക്രീനിങ്ങിനായുള്ള കീ ഡെലിവറി മെസേജ് ലഭിച്ചിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ പ്രോസസിംഗ് ലാബ് ഉൾ‌പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെഡിഎം ഡെലിവറി ലാബുകളിൽ നിന്ന് നടക്കാതിരുന്നത്. 

കേരളത്തിൽ തമിഴ് സൂപ്പർതാര ചിത്രത്തിന് സമാനമായ രീതിയിൽ വൈഡ് റിലീസായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം ആടൈ എന്ന ചിത്രം നഗ്നതാ പ്രദർശനമാണെന്നും ചിത്രം വിലക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്തുവന്നിരുന്നു. 

അമല പോളിന്റെ കരിയറിൽ വഴിത്തിരിവാകുമെന്ന പ്രതീക്ഷിച്ച ചിത്രമായിരുന്നു ആടൈ. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.