രണ്ട് സർജറി കഴിഞ്ഞ ശരീരം; ആരാധകർക്കായി എന്തും ചെയ്യും ‘തല’: അനുഭവം, വിഡിയോ

അജിത്ത് എല്ലാക്കാലത്തും പ്രിയങ്കരനാണ് ആരാധകര്‍ക്ക്. വിജയചിത്രങ്ങള്‍ ഇല്ലാത്ത കാലത്തും ജീവിതത്തിലെ സത്യസന്ധത ‘തല’ എന്ന് തെന്നിന്ത്യ സ്നേഹത്തോടെ വിളിക്കുന്ന അജിത്ത് ഇഷ്ടങ്ങള്‍ക്ക് നടുവില്‍ തന്നെ പാര്‍ത്തു. ആ ഇഷ്ടം കൂടുന്ന ചില അനുഭവങ്ങള്‍ പങ്കിടുകയാണ് തമിഴ് വാണിജ്യ സിനിമയിലെ അഭിവാജ്യഘടകമായ റോബോ ശങ്കർ. അജിത് ചിത്രം വിശ്വാസമാണ് റോബേയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. വിശ്വാസത്തിൽ അജിത്തിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം റോബോ ശങ്കർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 

'ഞാൻ ഒരു കമലഹാസൻ ആരാധകനാണ്. എന്നാൽ അജിത്തിനൊപ്പം പ്രവർത്തിച്ചതിനു ശേഷം ഒരു കാര്യം പറയാം. എനിക്ക് ദൈവം 75 വയസ് വരെ ജീവിക്കാൻ തന്നാൽ അതിൽ 15 വർഷം ഞാൻ അജിത് സാറിന് നൽകും.' റോബോ പറഞ്ഞു.

'ഷൂട്ട് കഴിഞ്ഞു സെറ്റിലെ ലൈറ്റ് ബോയി മുതൽ എല്ലാവർക്കും ഒപ്പം സെൽഫി എടുക്കാൻ‌ എത്ര സമയം വേണമെങ്കിലും ആരാധകരുടെ തല നിന്ന് കൊടുക്കാറുണ്ട്.  പല ദിവസങ്ങളിലും മൂന്ന് മണിക്കൂർ മാത്രമേ അദ്ദേഹം ഉറങ്ങാറുള്ളത്.  സെറ്റിൽ വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരോടും സംസാരിക്കും. ജനങ്ങൾ എന്തിന് ഇദ്ദേഹത്തെ ഇത്രയധികം സ്നേഹിക്കുന്നു എന്ന് തോന്നിപ്പോകും. രണ്ട് സർജറികൾ കഴിഞ്ഞ ശരീരം എല്ലാ വേദനയും മറന്ന് അഭിനയിക്കുന്നതും. ഡാൻസ് കളിക്കുന്നതുമെല്ലാം.' റോബോ ശങ്കർ പറയുന്നു. വിഡിയോ കാണാം. 

'ഒരു വർഷം രണ്ട് സിനിമകൾ എങ്കിലും ചെയ്യുന്നതിനെ പറ്റി ഞാൻ അജിത് സാറിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതാണ്: "ജനങ്ങൾ എന്തിനു എന്നെ  ഇങ്ങനെ സ്നേഹിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. അവർക്ക് എന്തെങ്കിലും തിരികെ നൽകണം എന്നുള്ളത് കൊണ്ടാണ് സർജറികൾ കഴിഞ്ഞ  വേദന മറന്ന് അഭിനയിക്കുന്നതും ഡാൻസ് കളിക്കുന്നതും എല്ലാം."