ഷൂട്ടിങ്ങിനിടെ ബൈക്കിൽ നിന്ന് വീണു; നടൻ അജിത്തിന് പരുക്ക്

സിനിമാ ഷൂട്ടിങിനിടെ നടൻ അജിത്തിന് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ' വലിമൈ' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. 

ചിത്രീകരണത്തിനിടയിൽ ബൈക്കിൽ നിന്നും അജിത്ത് തെന്നിവീഴുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞാൽ സുഖം പ്രാപിക്കുമെന്നും ഡോക്ടർമാർ പറയുന്നു. നേർകൊണ്ടപാർവെയാണ് അജിത്തും വിനോദും മുൻപ് ഒന്നിച്ച ചിത്രം. വേഗം സുഖം പ്രാപിക്കൂ എന്ന ഹാഷ്ടാഗോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ട്വീറ്റ് ചെയ്യുന്നുണ്ട്.