സൂപ്പർ താരം അജിത്ത് കുമാറിന്റെ 62-ാം ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിഘ്നേഷ് ശിവന്. 'എകെ 62' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നയന്‍താരയാവും ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ലൈക്ക പ്രൊഡക്ഷന്സ്അ റിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. കെ61ന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാവും ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സിനിമകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമാവും. വലിമൈക്കു ശേഷം എത്തുന്ന അജിത്തിന്റെ പാന്‍ ഇന്ത്യന്‍ റിലീസും ആയിരിക്കും ചിത്രം. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം വാക്കുകളില്‍ ആക്കാന്‍ പറ്റുന്നതല്ലെന്നാണ് വിഘ്നേഷ് ശിവന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
വിഘ്നേഷ് ശിവന്– അജിത്ത് ചിത്രം 'എകെ 62'; നായിക നയന്‍താര
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
ഇവരുടെ ധൈര്യത്തിലാ നമ്മള് നില്‍ക്കുന്നത്: മമ്മൂട്ടി
-
എനിക്ക് 18 വയസ്സാവുമ്പോള്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന് പറഞ്ഞിരുന്നു: കനി കുസൃതി
-
'ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെടോ'; ക്ഷേത്രത്തില്‍ തര്‍ക്കിച്ച് നടന് വിനായകന്
-
കാത്തിരുന്ന കോംബോ! മമ്മൂട്ടി– ഗൗതം വാസുദേവ് മേനോന് ചിത്രം അടുത്തമാസം
-
'ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ' സന്നിദാനന്ദനെ പിന്തുണച്ച് മന്ത്രി ബിന്ദു
-
എനിക്കും മമ്മൂക്കക്കും ഇഷ്ടപ്പെട്ട കഥയുണ്ട്, പക്ഷേ നടക്കില്ല: പൃഥ്വിരാജ്
RELATED STORIES
-
'ഈ ഗതിക്ക് കാരണം അജിത്ത്'; വീടിന് മുന്നിലെത്തി യുവതിയുടെ ആത്മഹത്യാശ്രമം; വിഡിയോ
-
ഷൂട്ടിങ്ങിനിടെ ബൈക്കിൽ നിന്ന് വീണു; നടൻ അജിത്തിന് പരുക്ക്
-
‘മറ്റുള്ളവരുമായി സെക്സ്; പിന്നെ ബലാത്സംഗം ചെയ്താല്‍ ആര്‍ക്കാണ് അനുകമ്പ’: രോഷം: വിവാദം
-
അജിത്തിന് അര്പ്പണബോധമില്ല; സൂര്യ മോശം; കാലം കഴിഞ്ഞു; വിമർശിച്ച് നടന്; രോഷം
-
അന്ന് പണം നൽകിയത് രാജീവ്; ഇല്ലെങ്കില്‍ ഞാന്‍ ആരുമാകില്ലായിരുന്നു: മനസ്സുതുറന്ന് അജിത്ത്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.