ഡാൻസർ കൈവിട്ടു; നിക്കി വീണത് പ്രഭുദേവയുടെ ദേഹത്ത്; വിഡിയോ

അടുത്ത കാലത്ത് ഏറെ ഹിറ്റായ തമിഴ് ഗാനമാണ് 'ചാർളി ചാപ്ലിന്‍ ടു'വിലെ 'ചിന്നമച്ചാ'. ഡാൻസ് ദൈവം പ്രഭുദേവയും നിക്കി ഗൽറാണിയും എത്തുന്ന ഗാനത്തിലെ നൃത്ത രംഗവും ഹിറ്റാണ്.  എന്നാൽ ഷൂട്ടിങ് സമയത്തു സംഭവിച്ച് വിഡിയോ പങ്കുവെക്കുകയാണ് ചിത്രത്തിലെ നായിക നിക്കി ഗൽറാണി. ഷൂട്ടിങ്ങിനിടെ കൂടെയുള്ള ഡാൻസർ കൈവിട്ടതോടെ  പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വിഡിയോയാണു താരം പങ്കുവച്ചത്.

കൂടെയുള്ള മൂന്നുപേർക്കു മുകളിലിരുന്നു കൈവീശിയുള്ള ഡാൻസ് രംഗം ചിത്രീകരിക്കുന്നതിനിടെയാണു സംഭവം. കൂട്ടത്തിൽ ഒരാൾ പെട്ടന്നു മാറിയതോടെ നിക്കി ഗൽറാണി പ്രഭുദേവയുടെ ദേഹത്തേയ്ക്കു മറിഞ്ഞു വീഴുകയായിരുന്നു. നിക്കിതന്നെ പങ്കുവച്ച വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.