'സർക്കാർ' രംഗങ്ങൾ വെട്ടിമാറ്റി; സൗജന്യങ്ങൾ തല്ലിപ്പൊട്ടിച്ച് ആരാധകർ

വിജയ് ചിത്രമായ സര്‍ക്കാരില്‍ നിന്ന് നീക്കം ചെയ്ത വിവാദ രംഗങ്ങള്‍ അനുകരിച്ച് തരംഗമാവുകയാണ് വിജയ് ആരാധകര്‍. വോട്ട് നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സൗജന്യ വസ്തുക്കള്‍ നശിപ്പിക്കുന്ന രംഗങ്ങളാണ് അനുകരിച്ച് പ്രതിഷേധിക്കുന്നത്. അണ്ണാ ഡി.എം.കെയുടെ  പതാക കത്തിച്ചും പ്രതിഷേധിക്കുന്നവരുണ്ട്.

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിച്ചെങ്കിലും അണ്ണാ.ഡി.എം.കെയ്ക്കെതിരായുള്ള‌‌‌ വിജയ് ആരാധകരുടെ പ്രതിഷേധം അടങ്ങിയിട്ടില്ല. സിനിമയില്‍ നിന്ന് നീക്കം ചെയ്ത രംഗങ്ങള്‍ അനുകരിക്കുകയും അത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണവര്‍. ടിവി. ലാപ്ടോപ്, മിക്സി, ഗ്രൈന്‍റര്‍, സൈക്കി തുടങ്ങിയവയെല്ലാം കത്തിച്ചും നശിപ്പിച്ചുമാണ് വിജയിക്കുള്ള പിന്തുണ അറിയിക്കുന്നത്. ടിക് ടോക് ആപ്ലിക്കേഷനില്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണുള്ളത്. സര്‍ക്കാര്‍ സിനിമയ്ക്കെതിരായ പ്രതിഷേധം അണ്ണാ ഡി,.എം.കെയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.