പുകവലിച്ച് അമല പോൾ; ദുശ്ശീലമെന്ന് ചിലർ; നടിക്ക് വിമർശനം

പുകവലിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നടി അമല പോളിനെ വിമർശിച്ച് ഒരുകൂട്ടം. അമലയുടെ ചിത്രം പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചിലർ രംഗത്തുവന്നത്. 

പുകവലിയെ പ്രോത്സാഹിപ്പിക്കാനല്ല ചിത്രമെന്ന് മുൻകൂട്ടി പറഞ്ഞുകൊണ്ടായിരുന്നു അമല ചിത്രം പോസ്റ്റ് ചെയ്തത്. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നങ്ങളിൽ ജീവിക്കുന്ന ഞാനാണിത്. എല്ലാ താരങ്ങൾക്കും ജനപ്രീതി നേടിയ ഒരു സ്മോക്കിങ് ഷോട്ട് ഉണ്ടാകും. എന്റേത് ഇതാണെന്ന ക്യാപ്ഷനോടെയാണ് അമലയുടെ പോസ്റ്റ്. 

എന്നിട്ടും ചിലർ അമലയെ വിമർശിച്ച് രംഗത്തെത്തി. മുൻപ് വസ്ത്രധാരണത്തിന്റെ പേരിലും അമല ഇത്തരം ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. അതേസമയം അമലയെയും ചിത്രത്തെയും അഭിനന്ദിച്ചും കമന്റുകളുണ്ട്. 

നേരത്തെ മഹ എന്ന സിനിമയുടെ പോസ്റ്ററിൽ ഹുക്ക വലിക്കുന്ന ഹൻസികയുടെ ചിത്രം വലിയ വിവാദമായിരുന്നു. പോസ്റ്റർ വിവാദമായതോടെ  മാപ്പുപറഞ്ഞ് സംവിധായകൻ രംഗത്തെത്തിയിരുന്നു. ഇതൊക്കെ സിംപിളാണെന്നും ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ എന്നുമായിരുന്നു ഹൻസികയുടെ പ്രതികരണം.