പ്രഭ.. അങ്ങനെയൊരിക്കലും വിളിച്ചിട്ടില്ല, അമ്പ്രാട്ടീന്നേ വിളിച്ചിട്ടുള്ളൂ. അമ്പ്രാട്ടി ഒരിക്കൽ ഒരു മോഹം പറഞ്ഞിരുന്നു. ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും; മോഹൻലാലിന്റെ ശബ്ദസാനിധ്യത്തിന് ശേഷമാണ് ഒടിയനിലെ 'കൊണ്ടോരാം' എന്ന ആദ്യഗാനം തുടങ്ങുന്നത്. ട്രെയിലറിലും ടീസറിലുമൊക്കെ സൂക്ഷിച്ച അതേ നിഗൂഢത നിലനിർത്തിക്കൊണ്ടാണ് ആദ്യഗാനവും പുറത്തുവന്നിരിക്കുന്നത്. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഇതൊരു പ്രണയഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്. സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്.
മോഹൻലാലിന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളും, അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുമാണ് ട്രെയിലറിനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്.പുതുമയാര്‍ന്ന പ്രൊമോഷന് തന്ത്രങ്ങളും അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ നായകന് മോഹന്‍ലാലിന്റെ ഒടിയന് ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചാണ് ഒടിയന് ടീം പ്രൊമോഷന് രംഗത്ത് പുതിയ രീതിക്ക് തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനും അവസരമുണ്ടാകും.
വി.എ.ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭം ആണ് ഒടിയൻ. ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ, നരെയ്ൻ, സിദ്ദീഖ് തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ എത്തും.