സ്വാമി ശരണം..’; ശബരിമല പോസ്റ്റും അപൂര്‍വ ചിത്രവുമായി മോഹന്‍ലാല്‍

മണ്ഡലകാലത്ത് അയ്യപ്പനോടുള്ള ഭക്തി പ്രകടമാക്കി മോഹൻലാൽ. കൈകൂപ്പി നിൽക്കുന്ന അപൂര്‍വ ചിത്രത്തോടൊപ്പം സ്വാമിശരണം എന്ന കുറിപ്പും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 2015ലാണ് മോഹൻലാൽ അവസാനമായി ശബരിമലയിൽ എത്തിയത്. അന്ന് അമ്മയുടെ രോഗശമനത്തിനായുള്ള പ്രാർഥനകളായിരുന്നു മനസിലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പതിനൊന്ന് വർഷത്തിനു ശേഷമായിരുന്നു അന്ന് മോഹൻലാലിന്റെ മലചവിട്ടൽ. 

ഒടിയനാണ് റിലീസ് ചെയ്യാനുള്ള മോഹൻലാലിന്റെ പുതിയ ചിത്രം.  ശബരിമല വിഷയം തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്.