27 കാരനുമായി സുസ്മിത പ്രണയത്തിലോ? ദീപാവലി ആഘോഷ ചിത്രങ്ങൾ വൈറൽ

വിശ്വസുന്ദരിയായി ഗ്ലാമർ ലോകത്തേക്കെത്തി ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച നായികയാണ് സുസ്മിത സെൻ. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം അന്നും ഇന്നും ഒരേ ലുക്കിലാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും കോംപ്രമൈസിനു തയാറാവാത്ത താരവുമാണ് സുസ്മിത. പ്രായം നാൽപത്തിരണ്ടായിട്ടും സുസ്മിത വിവാഹം കഴിക്കാത്തതെന്തായിരിക്കും എന്നാലോചിക്കുന്നവരുണ്ട്. മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെ‌ടുമ്പോൾ സുസ്മിത കൂടുതൽ നേരിടുന്ന ചോദ്യവും ഇതു തന്നെയാണ്. ഇപ്പോഴിതാ താരം തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ കണ്ടെത്തിയോ എന്ന സംശയത്തിലാണ് ആരാധകർ, അതിനു കാരണമായതോ സുസ്മിതയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളും. 

ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്. സുസ്മിത തന്നെയാണ് ഇതിന്റെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാനാണ് ഫാഷന്‍ മോഡലായ റോഹ്മാന്‍ ഷാലും എത്തിയത്. ഇതില്‍ അലീഷയുടെയും റെനിയുടെയും നൃത്ത വിഡിയോ വൈറലാണ്. സുസ്മിതയെ ആലിംഗനം ചെയ്ത് ഇരിക്കുന്ന റോഹ്മാന്റെ ചിത്രങ്ങളും ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു.ഇത് ആദ്യമായല്ല സുസ്മിത റോഹ്മനൊപ്പമുളള ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഒരു ഫാഷൻ ഷോയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറിയെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.