പക്കിയായി അജു വർഗീസ് പോരായിരുന്നോ? ആരാധകന്റെ ചോദ്യത്തിന് നിവിന്റെ മറുപടി

തീയേറ്ററുകളിൽ വൻമുന്നേറ്റം നടത്തുകയാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയായി പരമാവധി ശ്രമിച്ചിട്ടും മോഹൻലാലിനും ബാബു ആന്റണിക്കും സണ്ണി വെയിനും ഒപ്പം പിടിച്ചു നിൽക്കാൻ നിവിൻ പാടുപെടുന്നുന്നെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമർശനം.ചിത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളും നിവിൻ ഏറ്റുവാങ്ങേണ്ടതായി വന്നു.അതിഥി വേഷത്തിൽ എത്തിയ മോഹൻലാൽ കൊച്ചുണ്ണിയെ തന്റേതായ ഇടമാക്കി മാറ്റുകയും ചെയ്തു.  

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയാണ് കായംകുളം കൊച്ചുണ്ണി മുന്നേറുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ രസകരമായൊരു ചോദ്യം നിവിൻ നേരിടുകയുണ്ടായി. ഇത്തിക്കരപക്കിയായി എന്തുകൊണ്ട് അജു വർഗീസിന് അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നായിരുന്നു ചോദ്യം. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞുകൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി.