‘പൊളിച്ചു അച്ചായാ..’; ടൊവീനോയുടെ കീ ബോര്‍ഡ് വായന, വയറ്റത്തടിപ്പാട്ട്, വിഡിയോ

തീവണ്ടി ശരിക്കും ഒാടാതെ ദേ ഇൗ പണിയ്ക്ക് ഇറങ്ങേണ്ടി വന്നെങ്കിൽ അവിടെയും നിങ്ങൾ പൊളിച്ചേനേ അച്ചായോ... ടൊവിനോയ്ക്ക് കലക്കൻ മറുപടികളും ഒപ്പം ട്രോളുകളുമായി താരം പങ്കുവച്ച വിഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ.

കീബോർഡ് വായിക്കുന്ന വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്്റ്റ് ചെയ്തത്. ഒപ്പം രസകരമായ ഒരു കുറിപ്പും.  'തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയിൽ പാട്ടുപാടി ജീവിക്കേണ്ടി വന്നേനേ'. ട്രെയിനിൽ 'പർദേശി പർദേശി' എന്ന ഗാനം എങ്ങനെ വയറ്റത്തടിച്ചു പാടാമെന്നും ടൊവീനോ രസകരമായി വിഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്.

'ഇനി എന്റെ ജീവിതത്തിൽ മറ്റൊരു കീബോർഡിസ്റ്റ് ഇല്ല. എവിടെയായിരുന്ന ഉണ്ണീ' എന്ന കുറിപ്പോടെ തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോനും പങ്കുവച്ചു. 'കൈലാസേട്ടാ അടുത്ത സിനിമയിൽ എന്നെ കീബോർഡിസ്റ്റാക്കാമോ' എന്നു ടൊവീനോ ചോദിക്കുന്നതും കേള്‍ക്കാം വിഡിയോയിൽ.

മികച്ച പ്രതികരണമാണു താരത്തിന്റെ കീബോർഡ് വായനയ്ക്കും വയറ്റത്തടി പാട്ടിനും സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. തീവണ്ടിയെ ഏറ്റെടുത്തപോലെ ടൊവീനോയുടെ കീബോഡ് വായനയും പാട്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിഡിയോ കാണാം.