‘ഏത് ചെറ്റ വന്നാലും വേണ്ടീല്ല; മോദി തോറ്റുകണ്ടാൽ മതി’; മോദീവിരുദ്ധരെ ട്രോളി അലി അക്ബർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ചും ട്രോളിയും സംവിധായകൻ അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദിയെ എന്തുകൊണ്ട് പലർക്കും ഇഷ്ടമാകുന്നില്ലെന്നതിനെ പരിഹാസരൂപേണ അവതരിച്ചിച്ചിരിക്കികയാണ് അലി അക്ബർ. മോദിസർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടുകൾ പലർക്കും രസിച്ചില്ലെന്നും അതാണ് മോദി വിരോധികൾക്ക് കാരണമായതെന്നുമാണ് അലി അക്ബർ വ്യക്തമാക്കുന്നത്. 

നാടു നന്നായിപ്പോകുമെന്ന ഭയം കൊണ്ട് മോദി തോൽക്കണം എന്നാഗ്രഹിക്കുന്നവരാണ് പലരും. കക്കാതെയും തട്ടിപ്പ് നടത്താതെയും ജീവിക്കാൻ കഴിയാത്തവരാണ് ഇവരെന്നും സംവിധായകന്‍ പറയുന്നു. 

നാലര കൊല്ലം. എത്ര കഷ്ടപ്പെട്ടാ തള്ളി നീക്കിയത്. ഇനിയഞ്ചാറു മാസം കൂടിയുണ്ട്.  അതിനിടയിൽ ആ ബെടക്കിനെ സകല നുണയും പറഞ്ഞു നാറ്റിക്കണം, ഏത് വിധേനേയും പുറത്താക്കണം,  ഏത് ചെറ്റ കേറിയാലും വേണ്ടില്ല അഴിമതി കാണിക്കാല്ലോ എന്നാണ് പലരുടെയും വിചാരം– അലി അക്ബര്‍ പരിഹസിക്കുന്നു.

മോദിയെ എനിക്കിഷ്ടമല്ല എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പ് സർക്കാസം രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

മോഡിയെ എനിക്കിഷ്ടമല്ല 
കാരണം അങ്ങേരാണെന്റെ സംഘടനയുടെ വിദേശ സഹായം ഇല്ലാതാക്കിയത്. 
അങ്ങേരാണെന്റെ കള്ളപ്പണം വെളുപ്പിച്ചത്.
അങ്ങേരാണെന്റെ റിയൽഎസ്റ്റേറ്റ് കളി പൊളിച്ചത്. 
അങ്ങേരാണ് സകല ഇടപാടും ബാങ്ക് വഴിയാക്കിയത്.. 
അങ്ങേരാണ് ഒടുക്കത്തെ ആധാറുണ്ടാക്കി സബ്‌സിഡി വീട്ടിലെത്തിച്ചത്. ഗ്യാസിന്റ കള്ള ഇടപാടും പൊളിച്ചത്, അതും പോരാഞ്ഞു ഗ്യാസ് ഫ്രീയായും കൊടുക്കുന്നു. വ്യാജ കണക്ഷൻ സകലതും സ്വാഹാ.. 
അങ്ങേരു കിസ്സാൻ കാർഡ് കൊടുത്തത് കൊണ്ടാണെന്റെ "വട്ടി"പ്പരിപാടി പൂട്ടിപോയത്. അങ്ങേരു യൂറിയായിൽ വേപ്പെണ്ണ കലർത്തിയത് കൊണ്ട് യൂറിയ അടിച്ചു മാറ്റുന്ന പരിപാടിയും പൊളിഞ്ഞു.... മുദ്ര എന്നും പറഞ്ഞു ചെറുപ്പക്കാർക്കൊക്ക ലോണും... മണ്ണാങ്കട്ടേം അല്ലേൽ അവരുടെയൊക്കെ ആധാരം നമ്മുടെ അലമാരയിൽ ഇരിക്കണ്ടതല്ലേ? അങ്ങേരുടെ ഒടുക്കത്തെ തൊഴിലുറപ്പ് കൂലി കൂട്ടൽ കാരണം തൊഴിലാളികളേം വരച്ച വരേൽ നിർത്താൻ കഴിയുന്നില്ല.
അങ്ങേരുടെ ഒടുക്കത്തെ നടപടി കാരണം മാവോയിസ്റ്റ്കൾക്ക് പോലും സ്വസ്ഥത ഇല്ല,എന്തിനു... തീവ്രവാദം നടത്താൻ പോലും വയ്യാണ്ടായി...

ഹജ്ജിൽ നിന്നും നാല് കാശ് ഉണ്ടാക്കിക്കൊണ്ടിരിന്നതാ... ആ പഹയൻ അതും സുതാര്യമാക്കി,വ്യാജ മദ്രസ്സകളും പൂട്ടിച്ചു.. സകലതിനും കണക്കു വേണം പോലും എമ്പോക്കി....വല്ലതുംതട്ടിച്ച് ഉണ്ടാക്കി സ്വിസ്സിൽ കൊണ്ടിടാമെന്നു അതും അങ്ങേരു സുതാര്യമാക്കി. ബാങ്കിനെ പറ്റിച്ചു നാടുവിടാമെന്നു വച്ചാൽ സകലതും കണ്ടു കെട്ടുകയല്ലേ? ഇഷ്ടം പോലെ കെട്ടി വല്ല വാട്ട്സാപ്പ് വഴിയും മൊഴി ചൊല്ലാമെന്നു വച്ചാൽ പിടിച്ചകത്തിടും

സത്യായിട്ടും മോദി നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല. 
പണ്ട് പരിസ്ഥിതി എന്നും പറഞ്ഞു പ്രൊജെക്ടുകൾ മുടക്കി വിദേശത്ത് നിന്നും എന്തോരം കാശുവാങ്ങിയതാ അതും ആ പഹയൻ മുടക്കി. 
സകല പേപ്പർ കമ്പനികളും ദുഷ്ടൻ വെട്ടി നുറുക്കി.... 
വീടില്ലാത്ത സകല തെണ്ടിക്കും വീട്, ഇൻഷുറൻസ്... ഈ നാറിക്ക് വേറെ പണിയൊന്നുമില്ലേ,
ഒന്ന് പീഡിപ്പിക്കാമെന്നു വച്ചാൽ വധശിക്ഷ.. 
കള്ളനോട്ടും കൊണ്ടുവന്നിരുന്ന പച്ചകളെ ടമാർ പടാർ എന്നും പറഞ്ഞു തട്ടുകയല്ലേ കണ്ണീച്ചോരയില്ലാതെ ബെടക്ക്...കാവി മുക്കി അങ്ങേയറ്റത്ത് നിന്നും ഇങ്ങേയറ്റം വരേ എത്തി കുരുപ്പ്..വല്ല ലവ് ജിഹാദ് നടത്തി കാശുണ്ടാക്കാൻ നോക്കിയാൽ മാറ്റെടുത്തെ NIA,പള്ളേലുണ്ടാവുമ്പം മുതൽ മൂക്കീ പഞ്ഞി കേറ്റുമ്പം വരേ ഒടുക്കത്തെ പദ്ധതികൾ.. 

ഈ പഹയനിങ്ങനെ പോയാൽ തട്ടിപ്പും വെട്ടിപ്പും നാടത്തുന്ന നമ്മളെങ്ങിനെ ജീവിക്കും...നമ്മൾ പശുവിനെ കൊണ്ടുവന്നു ചീറ്റി,...ദളിത് പീഡനം കൊണ്ടുവന്നു ചീറ്റി... Gst, നോട്ട് നിരോധനം എല്ലാം കത്തിച്ചിട്ടും അങ്ങേർക്കു ഒരു കുലുക്കവുമില്ല......എനിക്ക് കാക്കാതേം തട്ടിപ്പ് നടത്താതേം ജീവിക്കാൻ പറ്റുമോ... നാലര കൊല്ലം. എത്ര കഷ്ടപ്പെട്ടാ തള്ളി നീക്കിയത്... ഇനിയഞ്ചാറു മാസം അതിനെടേൽ ആ ബെടക്കിനെ സകല നുണയും പറഞ്ഞു നാറ്റിക്കണം, ഏത് വിധേനേം പുറത്താക്കണം ഏത് ചെറ്റ കേറിയാലും വേണ്ടില്ല അഴിമതി കാണിക്കാല്ലോ..ഏത് വിഷപാമ്പിനോടും നമുക്ക് കൂട്ട് കൂടാം... 

കല്ല് വച്ച നുണകളുണ്ടാക്കേണം, വർഗീയ കലാപം ഉണ്ടാക്കേണം... ഏത് കന്നംതിരിവ്‌ കാട്ടിയാലും മോദി ഇനി കയറരുത്.. കയറിയാൽ പിന്നെ നമ്മുടെ അന്ത്യമാ... അഴിമതി കാട്ടാൻ എനിക്ക് കൈ തരിക്കാണ്.....ജിഹാദികൾ നമ്മോട് ഒപ്പമുണ്ട്... ശത്രു രാജ്യം നമ്മോടൊപ്പമുണ്ട്, മാവോയിസ്റ്റുകൾ നമ്മോടൊപ്പമുണ്ട്... ഒന്നാഞ്ഞു പിടിക്കാം... പെട്രോളെങ്കീ പെട്രോൾ തുടങ്ങിക്കോ ഹർത്താൽ... 

എനിക്കാ പഹയൻ തോറ്റു കണ്ടാൽ മതി.. 
ഇല്ലേൽ ഈ നാട് നന്നായിപോകും..