ഭർത്താവിനായി ഞാൻ വെറിപിടിച്ചു നടക്കുകയല്ല; പ്രണയം സിനിമയോട്: തുറന്നടിച്ച് തമന്ന

വിവാഹ വാർത്തകളെ കുറിച്ചുളള ഊഹാപോഹങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ തുറന്നടിച്ച് നടി തമന്ന ഭാട്ടിയ. കുറച്ചു ദിവസങ്ങൾക്കു മുൻപ് തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്നും വരൻ ക്രിക്കറ്റ് താരമാണെന്നും വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷപ്രതികരണവുമായി തമന്ന രംഗത്തെത്തിയത്. 

ഒരു ദിവസം അതൊരു നടനായിരുന്നു മറ്റൊരു ദിവസം അയാൾ ക്രിക്കറ്റ് താരമായി. ഇപ്പോൾ അയാൾ ഡോക്ടറാണ്. ഞാൻ ഭർത്താവിനായി വെറിപിടിച്ചു നടക്കുകയല്ല. പ്രണയത്തോട് വിരോധമില്ല. പക്ഷേ എന്റെ വ്യക്തിപരമായ കാര്യ‌ങ്ങളെ വിവാദങ്ങളിലേയ്ക്കും അപവാദങ്ങളിലേയ്ക്കും തളളിവിടുന്നതിനോട് തെല്ലും യോജിപ്പുമില്ല. വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരു തരത്തിലും ഞാൻ പ്രോത്സാഹിപ്പിക്കുകയില്ല.

ഞാൻ ഈ ജീവിതം ഇഷ്ടപ്പെടുന്നു. എന്റെ മാതാപിതാക്കൾ് എനിക്കു വരനെ തേടി അലയുന്നുമില്ല. സിനിമയോടാണ് പ്രണയം. ഷൂട്ടിങ് തിരക്കുകളിലാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുമില്ല. ഇത്തരം ഊഹാപോഹങ്ങൾ ആരുടെയോ സൃഷ്ടിയാണ്. ഷൂട്ടിംഗും തിരക്കുകളുമായി ഞാന്‍ ഓടി നടക്കുകയാണ്. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ എങ്ങനെയാണ് ഞാന്‍ വിവാഹിതയാണെന്ന് പറയാന്‍ ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് തോന്നുന്നത്-  തമന്ന ചോദിക്കുന്നു.

ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും.അത് ഒരിക്കലും നിങ്ങളുടെ ഭാവനയ്ക്കോ ഊഹാപോഹത്തിനോ വിടാൻ എനിക്ക് ഉദ്ദേശ്യവും ഇല്ല. തമന്ന ട്വിറ്ററിൽ കുറിച്ചു.