പ്രണയാർദ്ര ചുംബനം; വീണ്ടും വൈറലായി കോഹ്‌‌ലി–അനുഷ്ക പ്രണയചിത്രം

വിരാടും അനുഷ്കയും ഒരുമിച്ചുള്ള ചിത്രങ്ങൾ എന്നും സമൂഹമാധ്യമത്തിലെ വൈറൽ ഹിറ്റാണ്. ഔദ്യോഗിക തിരക്കുകൾക്ക് തൽക്കാലം ഇടവേളനൽകി ദാമ്പത്യത്തിന്റെ ഊഷ്മളതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് വിരാടും അനുഷ്കയും. ഈ സന്തോഷം ഇരുവരും ആരാധകരെ അറിയച്ചത് മനോഹരമായ ഒരു ചിത്രത്തിലൂടെ. വിരാടിന്റെ കവിളിൽ പ്രണയാർദ്രമായി ചുംബിക്കുന്ന അനുഷ്കയുടെ ചിത്രമാണ് സമൂഹമാധ്യമത്തിലെ പുതിയ ഹിറ്റ്. 

ബോളീവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷിച്ച വിവാഹമാണ് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടേതും. സ്വപ്നതുല്യമായ വിവാഹാഘോഷങ്ങൾക്കും മധുവിധുവിനും ശേഷം ഇരുവരും ഔദ്യോഗികതിരക്കുകളിലേക്ക് പോയി. സുയിദാഗാ എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കി എത്തുന്ന ഭാര്യയെ സ്വകരിക്കാൻ തിരക്കുകൾ മാറ്റിവച്ച് കോഹ്‍ലി വിമാനത്താവളത്തിൽ എത്തിയിരുന്നു, കാത്തിരുന്നുകണ്ടതിന്റെ സന്തോഷം മറച്ചുവെക്കാതെ പ്രിയതമയെ പ്രണയപൂർവം ആലിംഗനം ചെയ്താണ് കോഹ്‌ലി വരവേറ്റത്. മാസങ്ങൾക്ക്ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു. ഈ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. അതിനുപിന്നാലെയാണ് പുതിയ ചിത്രം എത്തിയിരിക്കുന്നത്.

💑

A post shared by AnushkaSharma1588 (@anushkasharma) on