കൂട്ടുകാരന്റെ പിറന്നാൾ ആഘോഷമാക്കി കൊച്ചുണ്ണിയും പക്കിയും

മോഹൻലാലിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് സമീർ ഹംസ. കൂട്ടുകാരനായ സമീറിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാലും നിവിനും ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനായി മംഗലാപുരത്താണ് മോഹൻലാൽ. സമീറിനും മോഹൻലാലിനുമൊപ്പം നിവിനും റോഷൻ ആന്‍ഡ്രൂസും പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. തീര്‍ത്തും വ്യത്യസ്തമായി കേക്ക് മുറിച്ച് കൂട്ടുകാരന്‍ കണ്ണുകളിലുണ്ടെന്ന് കാട്ടിയായിരുന്നു ആഘോഷം.