മോഹൻലാലിന് നന്ദി പറഞ്ഞ് മഞ്ജുവാര്യർ

മോഹൻലാലിന് നന്ദി പറഞ്ഞ് മഞ്ജുവാര്യർ. മോഹൻലാൽ എന്ന പേരിൽത്തന്നെയിറങ്ങുന്ന പുതിയ സിനിമയുടെ കൊച്ചിയിലെ ടീസർ പ്രകാശന ചടങ്ങിലാണ് മഞ്ജുവിന്റെ വാക്കുകള്‍. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ .

മോഹൻലാൽ മലയാളികളുടെ പ്രിയതാരത്തിന്റെ പേരിലുള്ള സിനിമയില്‍ പക്ഷെ മോഹൻലാലില്ല. പകരെ മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മുഖ്യവേഷങ്ങളിൽ . സിനിമയിൽ ഇല്ലെങ്കിലും സ്വന്തം പേര് ഒരു സിനിമയുടെ പേരായി ഉപയോഗിക്കാന്‍ മോഹൻലാൽ  കാണിച്ച സുമനസിനാണ് മഞ്ജുവിന്റെ നന്ദി. 

മോഹൻലാലിന്റെ വ്യത്യസ്ത കഥാപാത്രങ്ങൾകൂടി മനസിലേക്ക് എത്തിക്കുന്നതാകും സിനിമയെന്ന് നടൻ ഇന്ദ്രജിത്ത്. ലുലുമാളിന്റെ തിങ്ങിനിറഞ്ഞ ബാൽക്കണികൾക്ക് അഭിവാദ്യം നൽകി ഇന്ദ്രജിത്ത് പാട്ടുംപാടി.