കോഹ്‌ലി-അനുഷ്ക വിവാഹം വീഞ്ഞുകളുടെ പറുദീസയിൽ

ക്രീസിൽ ബാറ്റേന്തിയാൽ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. മൈതാനത്തെ തന്റെ പ്രകടനങ്ങൾ മാത്രമായിരിക്കില്ല, വിവാഹവും ആരാധകർക്കു മറക്കാനാകാകില്ല. അത്തരമൊരു ചടങ്ങായിരിക്കും വിരാട് കോഹ്‌ലി - അനുഷ്ക വിവാഹത്തിനു ഒരുങ്ങുക.

ഇറ്റലിയിലെ ടസ്കനിയയിലുള്ള ഹെറിറ്റേജ് റിസോർട്ടിലാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് റിപ്പോർട്ട്. ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മേഖല. ഇറ്റലിയിലെ മിലാനിൽ നിന്നും നാലു മണിക്കൂർ തെക്കോട്ട് സഞ്ചരിച്ചാൽ ടസ്കനിയയിലെത്താം. ഡിസംബർ 13 വരെ കോഹ്‌ലിയും അനുഷ്കയും ഇവിടെ ബുക്ക് ചെയ്തിട്ടുണ്ട്. 

പതിമൂന്നാം നൂറ്റാണ്ടിലേതു പോലെ പുനരാവിഷ്കരിക്കപ്പെട്ട അഞ്ചു വില്ലകളുള്ള ടസ്കനിയയിലെ റിസോർട്ടിലാണ് ചടങ്ങ് നടക്കുക. വീഞ്ഞുകളുടെ കേന്ദ്രമാണ് ഇവിടം. ടസ്കനിയിൽ നടക്കുന്ന വിവാഹങ്ങളെല്ലാം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സെലിബ്രിറ്റി വിവാഹങ്ങൾ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. ഒരു രാത്രിയ്ക്കു ഇവിടുത്തെ ചിലവ് 6,50,000 മുതൽ 14,00,000 വരെയാണ്. 22 മുറികളിലായി 44 പേരെ സ്വീകരിക്കാൻ കഴിയുന്ന റിസോർട്ടാണിത്. കനത്ത സുരക്ഷയിലായിരിക്കും മേഖല.