4.27 കോടിയുടെ ഈ സൂപ്പർ കാർ ഈ തെന്നിന്ത്യൻ നടിക്ക് സ്വന്തം

മഞ്ചു ലക്ഷ്മി  തെലുങ്കിലെ വിലപിടിപ്പുളള അവതാരക, നടി, നിർമാതാവ്, ടെലിവിഷൻ ഷോകളിലെ മിന്നും താരം  തുടങ്ങി ഒട്ടേറേ വിശേഷണങ്ങൾ ഈ നടിയ്ക്കുണ്ട്. ഒരു പിടി പുതുമുഖ താരങ്ങളെ തന്റെ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിച്ച ലക്ഷ്മി തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ കിടിലൻ ആക്ഷൻ രംഗങ്ങളിൽ ഉപയോഗിക്കുന്ന ആസ്റ്റൺ മാർട്ടിന് ‍കാർ സ്വന്തമാക്കിയാണ്  മഞ്ചു ലക്ഷ്മി വീണ്ടും വാർത്തകളിൽ നിറയുന്നത്. 

ആസ്റ്റൺ മാർട്ടിൻ ലൈനപ്പിലെ ഏറ്റവും പുതിയ കാർ ഡിബി 11 നാണ് താരം സ്വന്തമാക്കിയിരുന്നത്. ആഡംബരവും കരുത്തും ഒരു പോലെ ഒത്തുചേരുന്ന ഈ കാറിന് ഏകദേശം 4.27 കോടി രൂപയാണ് എക്സ്ഷോറൂം വില. 5.2 ലീറ്റർ ടർബോ ചാർജഡ് വി 12 എൻജിനാണ് ഡിബി11 കരുത്ത് പകരുന്നത്.  600 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കുറില്‍ 322 കിലോമീറ്ററാണ്. ഡിബി 11ന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി.