അബ്രാമിന്റെ വിശ്വാസം അങ്ങനെയാണ്, രഹസ്യം വെളിപ്പെടുത്തി ഷാറൂഖ്

ആരാധകരുടെ ഇഷ്ടതാരങ്ങളാണ് ഷാറൂഖിന്റെ ഇളയമകൻ അബ്രാമും ഐശ്വര്യറായിയുടെ മകൾ ആരാധ്യയും. ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന് അച്ഛൻ ഷാറൂഖിനൊപ്പം അബ്രാമും എത്തിയിരുന്നു. അന്ന് നടന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. പാർട്ടിക്കിടയിൽ അബ്രാമിനൊരാഗ്രഹം കോട്ടൺ കാൻഡി കഴിക്കണം. ഉടൻ തന്നെ അബ്രാമും ഷാറുഖും അമിതാഭ് ബച്ചനും കൂടി അങ്ങോട്ട് പോയി. 

അത് കണ്ടപ്പോഴുള്ള അവന്റെ അത്ഭുതം കൂറിയുള്ള ചിരി  ബിഗ് തന്നെ ട്വിറ്ററിൽ പങ്കുവച്ചു. കോട്ടൺ കാൻഡി കിട്ടിയപ്പോഴുള്ള അവന്റെ ചിരി വിലമതിക്കാനാകില്ലെന്നാണ് ബിഗ് ബി പറയുന്നത്. എന്നാൽ, ഇതിന് ഷാറൂഖ് നൽകിയ മറുപടിയാണ് ഏവരേയും രസിപ്പിച്ചത്. ഇൗ നിമിഷം അവന്റെ ഒാർമയിൽ എന്നുമുണ്ടാകുമെന്നും താങ്കളെ ടിവിയിൽ കാണുമ്പോൾ എന്റെ പപ്പയാണെന്നാണ് അവൻ പറയുന്നതെന്നുമാണ് ഷാറൂഖ് കുറിച്ചത്.