ബച്ചൻ കുടുംബത്തിന് പിന്നിലെ 'കാളചിത്രം'; ചുമർ ചിത്രത്തിന്റെ വില എത്ര..?

ദീപാവലി ആഘോഷത്തിന് കുടുംബസമേതമുള്ള ചിത്രമാണ് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ പങ്കുവെച്ചത്. ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, ആരാധ്യ, അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവരാണ് ചിത്രത്തിലുണ്ടായിരുന്നത്. 

ചിത്രം വൈറലായതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് പിന്നിലുള്ള ചുമർ ചിത്രത്തിലായി എല്ലാവരുടെയും ശ്രദ്ധ. കൂറ്റൻ കാളയുടെ ചിത്രമായിരുന്നു ചുമരിലുണ്ടായിരുന്നത്.  പഞ്ചാബ് ചിത്രകാരനായ മഞ്ജിത് ബാവ വരച്ച പെയിന്റിംഗ് ആണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1940 ൽ ജനിച്ച് 2008 ൽ അന്തരിച്ച മഞ്ജിത് ബാവയുടെ ഈ പെയിന്റിംഗിന്റെ വില 4 കോടിയാണത്രേ.