‘മേജര്‍’ ട്രെയിലര്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍; ടീമിന് ആശംസകളും

'മേജര്‍' ടീമിന് ആശംസകളുമായി ബോളിവുഡ് താരം  അമിതാഭ് ബച്ചൻ. സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ധീരതയെ ഉയര്‌ത്തിക്കാട്ടിയാണ് ബച്ചന്‍റെ ട്വിറ്റ്. 26/11 ഭീകരാക്രമണത്തിന്‍റെ പോരാളിയാണ് സന്ദീപ് ഉണ്ണിക്കൃഷ്ണനെന്ന് ബച്ചന്‍ കുറിക്കുന്നു. ട്രെയിലര്‍ പങ്കുവച്ച അദ്ദേഹം 'മേജര്‍' ടീമിന് ആശംസകളും അറിയിക്കുകയായിരുന്നു. അതേസമയം, ബച്ചന്‍ ജീക്ക് നന്ദി പറഞ്ഞുകൊണ്ട് 'മേജര്‍' ഓഫിഷ്യല്‍ പേജില്‍ പോസ്റ്റും പങ്കുവച്ചു.  

2008 നവംബർ 26 മുംബൈ ഭീകരാക്രമണത്തിൽ എന്ത് സംഭവിച്ചു എന്നതിലുപരി അദ്ദേഹത്തിന്റെ അതുവരെയുള്ള ജീവിതകഥ പറയുന്നതിലാണ് ചിത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. വരും വാരങ്ങളിലും ചിത്രം നല്ല അഭിപ്രായം നേടും എന്നുള്ള പ്രതീക്ഷയിൽ ആണ് അണിയറപ്രവർത്തകർ. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. 7 പരുക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റ് മരിക്കുന്നത്. സന്ദീപിന്റെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങിയ ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിലാണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.