വിശാലിനെ വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സ്; വില്ലൻ ഇന്റർനെറ്റിൽ

തീയറ്റുകളിൽ തുടരുന്ന മോഹൻലാൽ–വിശാൽ ചിത്രം വില്ലൻ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. പല പുതിയ സിനിമകളുടേയും വ്യാജപതിപ്പ് വരാറുള്ള തമിഴ് റോക്കേഴേ്‌സ് വെബ്‌സൈറ്റാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചിത്രം നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം പൈറസിക്കെതിരെ ശക്തമായ നിലപാടെടുത്ത നടൻ വിശാലിനെതിരെ പകരം വീട്ടാനാണ് ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതെന്നാണ് വിവരം.  സിനിമകൾ ചോർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കു്ന തമിഴ് റോക്കേഴ്സ് പോലുളള സൈറ്റുകൾക്ക് പിറകിലുളളവരെ കണ്ടെത്തുമെന്ന് വിശാൽ പ്രഖ്യാപിച്ചിരുന്നു. തമിഴ് ഗൺ എന്ന സൈറ്റിന്റെ  അഡ്മിൻ ഗൗരി ശങ്കർ വിശാലിന്റെ ശ്രമമപരമായി പൊലീസിന്റെ  പിടിയിലായിരുന്നു. തമിൾ ഗൺ മാത്രമല്ല മറ്റെല്ലാ സൈറ്റുകളും അടച്ചു പൂട്ടുമെന്നും വിശാൽ പറഞ്ഞിരുന്നു. നേരത്തെ കൂട്ടി വെല്ലുവിളിച്ച് സിങ്കം 3, മെർസൽ തുടങ്ങിയവയുടെ പതിപ്പുകൾ തമിഴ് പുറത്തു വിട്ടിരുന്നു.