ഇര പറയുന്നത് സൂപ്പർ താരത്തിന്റെ കഥയോ?

പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഇര. ചിത്രത്തിന്റെ നിർമാണത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. വൈശാഖിന്‍റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നവീണ്‍ ജോണ്‍ ആണ്. ഉണ്ണിമുകുന്ദനാണ് നായകന്‍.

എന്നാൽ, ചിത്രത്തിന്റെ ഇതിവൃത്തമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു സൂപ്പർ താരത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് കേൾക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഇതിനെതിരെയുള്ള യുവാവിന്റെ പോരാട്ടമാണ് ചിത്രത്തിൽ പറയുന്നത്. ഒരു സ്ത്രീയുടെ പ്രതികാരവും സിനിമയിൽ വിഷയമാകുന്നുണ്ട്.

ഗോകുല്‍ സുരേഷും നായക കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മിയ, ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ്  തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഗോപി സുന്ദറാണ് സംഗീതസംവിധാനം