E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 24 2020 07:29 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാം, സർവീസ് ചാർജുകളില്ലാതെ പോസ്റ്റ് ഓഫിസ് എടിഎം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Indian-Post-ATM
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു രൂപ പോലും സർവീസ് ചാർജ് ഈടാക്കാത്ത സേവിങ് അക്കൗണ്ട്, അൺലിമിറ്റഡ് ഫ്രീ എടിഎം സർവീസ്. സ്വകാര്യ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാൻ ഏറ്റവും മികച്ച വഴിയാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ട്. പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണമിടപാടു നടത്താൻ എടിഎം കൗണ്ടർ. സേവന നിരക്കുകൾ ഒന്നുമില്ലാതെ തീർത്തും സൗജന്യമായാണ് എടിഎമ്മിന്റെ പ്രവർത്തനം. 

രാജ്യത്ത് ജനുവരി ഒന്നു മുതൽ നടപ്പിൽവരുത്തിയ ഈ പോസ്റ്റൽ അക്കൗണ്ട് എടിഎം സംവിധാനം വടക്കാഞ്ചേരി, മുഖ്യ തപാൽ ഓഫിസിൽ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനസജ്ജമായി. ത‍ൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലും എടിഎം കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.

നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാൽ ഒരു ദിവസത്തിനകം എടിഎം കാർഡ് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ് ഓഫിസുകളിൽ എടിഎം കൗണ്ടറുകൾ ആരംഭിക്കുന്നത്. പോസ്റ്റ് ഓഫിസ് എസ്ബി അക്കൗണ്ടിലെ എടിഎം കാർഡ് ഏത് എടിഎമ്മുകളിലും ഉപയോഗിക്കാം. അക്കൗണ്ടിൽ ആവശ്യമായ മിനിമം ബാലൻസ് 50 രൂപ മാത്രം. 

ആധാർ കാർഡും രണ്ടു ഫോട്ടോയും നൽകിയാൽ പോസ്റ്റ് ഓഫിസിൽ എസ്ബി അക്കൗണ്ട് തുടങ്ങാം.എടിഎം വഴിയുള്ള പണമിടപാടുകൾക്കു നിയന്ത്രണങ്ങൾ ഒന്നുമില്ല എന്നതും സർവീസ് ചാർജോ മറ്റു ‘ഹിഡൻ ചാർജുകളോ’ ഇല്ലെന്നതും പോസ്റ്റ് ഓഫിസ് എടിഎമ്മിന്റെ പ്രത്യേകതയാണെന്നു പോസ്റ്റൽ സബ് ഡിവിഷനൽ ഇൻസ്പെക്ടർ എം.സുനിൽ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :