പ്ലീസ്, ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കണം; ഭാര്യയുടെ കത്ത് വൈറൽ

കോവിഡ് പിടിമുറുക്കിയതോടെ ലോകമെങ്ങും വർക്ക് ഫ്രം ഹോം പ്രചാരത്തിലായി. ചില രാജ്യങ്ങളിൽ വീട്ടിലിരുന്നുള്ള ജോലി പണ്ടു മുതൽക്കേ ഉണ്ടായിരുന്നെങ്കിലും ചിലയിടങ്ങളിൽ അതൊരു പുതിയ അനുഭവമായിരുന്നു. എന്തായാലും വർക്ക് ഫ്രം ഹോമിനോടു പലർക്കും അത്ര താൽപര്യമില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക്. ബിസിനസുകാരനായ ഹർഷ് ഗോയങ്ക പങ്കുവച്ച കത്ത് അനേകം സ്ത്രീകളുെട ഒരു പ്രതീകം മാത്രമാണ്. ഭർത്താവിന്റെ വർക്ക് ഫ്രം  ഹോം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഭാര്യയുടെ കത്താണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഭർത്താവിനെ എത്രയും പെട്ടന്ന് ഓഫിസിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. അവരോടു എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന കുറിപ്പോടെയാണ് ഹാർഷ് ഗോയങ്ക കത്തിന്റെ ചിത്രം പങ്കുവച്ചത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്ന വരികളോടെയാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ദയവായി ഓഫീസിൽ എത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും അദ്ദേഹം പാലിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.  

വർക്ക് ഫ്രം ഹോം തുടർന്നാൽ വീട്ടിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും യുവതി കത്തിൽ പറയുന്നു. ഇനിയും ഇതു തുടർന്നാണ് തങ്ങളുടെ വിവാഹ ബന്ധം നിലനിന്നു പോകില്ല. അതിനുള്ള കാരണങ്ങളും യുവതി കത്തിൽ എഴുതിയിട്ടുണ്ട്്. ഒരു ദിവസം പത്തു തവണ ചായ വേണം. പലമുറികളിലായി ഇരിക്കുകയും അവിടെയെല്ലാം വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നു. മാത്രമല്ല, ജോലിക്കിടെ ഉറങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തിൽ വ്യക്തമാക്കുന്നു. രണ്ടു കുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം കണക്കിലെടുത്താണ് സഹായം തേടുന്നതെന്നും സ്ത്രീ കത്തിൽ പറയുന്നു.