'ന്യൂ ടു യു'; പുതിയ ഫീച്ചറുമായി യൂട്യൂബ്; പ്രത്യേകതകൾ അറിയാം

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി യൂട്യൂബ്. മുന്‍പ് കണ്ടിട്ടില്ലാത്ത ചാനലുകളില്‍ നിന്ന് ഉളളടക്കം കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് 'ന്യൂ ടു യു' വിഭാഗം. എന്നാല്‍ മുന്‍പ് കണ്ടിട്ടുള്ളവയുമായി പൊരുത്തപ്പെടുന്നതാവും പുതിയ ശുപാര്‍ശകളും . കാഴ്ചക്കാരുടെ ഇടപെടലിനെ വര്‍ധിപ്പിക്കുന്നതിലാണ് പുതിയ ഫീച്ചര്‍ കേന്ദ്രീകരിക്കുന്നത്. 

ആന്‍ഡ്രോയിഡിലെ യൂട്യൂബ് അപ്ലിക്കേഷന്‍ ബാറിലെ മുകളിലെ കറൗസലിലാണ് നിര്‍ദേശങ്ങള്‍ ലഭിക്കുക. ഉപയോക്താക്കള്‍ക്ക് അവരുടെ ഹോം ഫീഡിലെ സാധാരണ ശുപാര്‍ശകള്‍ക്ക് പുറത്തുള്ളവ  കണ്ടെത്താന്‍ 'ന്യൂ ടു യു' ഫീച്ചര്‍ സഹായിക്കും . ടാപ്പുചെയ്യുമ്പോള്‍ ഉപയോക്താക്കളെ അവരുടെ പതിവ് ശുപാര്‍ശകള്‍ക്ക് പുറത്തുള്ള വിഡിയോകളുടെ ലിസ്റ്റിംഗിലേക്ക് കൊണ്ടുപോകും .പുതിയ വിഡീയോകള്‍ റെക്കമെന്‍ഡ് ചെയ്യുകയാണെങ്കില്‍ കറൗസലിലെ ആദ്യ ഓപ്ഷനായാണ് 'ന്യൂ ടു യു' കാണിക്കുക.  പുതിയ ശുപാര്‍ശകള്‍ ഇല്ലെങ്കില്‍  അവസാന ഓപ്ഷനായാണ് 'ന്യൂ ടു യു' കാണിക്കുക.  

നിലവില്‍ യൂ ട്യൂബിലെ എക്സ്പ്ലോളററില്‍ ഗെയിമിങ് അല്ലെങ്കില്‍ ബ്യൂട്ടി പോലുള്ള നിര്‍ദിഷ്ട ലംബങ്ങളിലോ ട്രെന്‍ഡിങ് ഉളളടക്കത്തിലോ അധിഷ്ഠിതമായാണ് കണ്ടെന്റ് തിരഞ്ഞെടുക്കുന്നത്. ഇതിനേക്കാള്‍  കൂടുതല്‍ പേഴ്സണലൈസ്‍്ഡ് ആണ് 'ന്യൂ ടു യു' .ഒരോരുത്തരുടേയും നിര്‍ദിഷ്ട ഉപയോഗസ്വഭാവത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി പുതിയ ചാനലുകളും വീഡിയോകളും കണ്ടെത്താനാകും.