ഇത്തവണ റിവൈന്‍ഡ് വിഡിയോ ഇല്ല; കാരണം വിശദീകരിച്ച് യൂട്യൂബ് വാര്‍ത്താക്കുറിപ്പ്

യൂ ട്യൂബിന്റെ ഏറെ ശ്രദ്ധേയമായ റിവൈന്‍ഡ് വിഡിയോ 2020 ഇത്തവണ ഉണ്ടാകില്ല. 2020 പ്രത്യേക വര്‍ഷമാണെന്നും റിവൈന്‍ഡ് വിഡിയോ പുറത്തിറക്കുന്നത് ഉചിതമല്ലെന്നും വാര്‍ത്താകുറിപ്പില്‍ യൂട്യൂബ് വിശദകരിക്കുന്നു. യൂ ട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടായ വര്‍ഷമാണ് ഇത്. നിരവധി ട്രെന്‍ഡിങ് വിഡിയോകള്‍ പിറന്നു. ഇത് ആളുകള്‍ക്കും സന്തോഷം നല്‍കി. ഉപകാരപ്രദവുമായിരുന്നെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 2010 മുതലാണ് ആദ്യ വിഡിയോ പുറത്തിറക്കിയത്.  ജനപ്രിയ വിഡിയോകള്‍ കോര്‍ത്തിണക്കിയാണ് യൂ ട്യൂബ് എല്ലാ വര്‍ഷവും റിവൈന്‍ഡ് വിഡിയോ ചെയ്യാറ്. പ്രമുഖരെയും മറ്റും ഉള്‍പ്പെടുത്തി വലിയ രീതിയിലാണ് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള യൂട്യൂബ് റീവെന്‍ഡ് വീഡിയോ ചെയ്യാറ്.