വാട്സാപ്പില്‍ ഉപകാരപ്രദമായ രണ്ടു പുതിയ ഫീച്ചറുകള്‍

കൃത്യമായ ഇടവേളകളില്‍ ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ വാട്സാപ്പ് ശ്രദ്ധ ചെലുത്താറുണ്ട്. പ്രധാനപ്പെട്ടതും പ്രയോജനകരവുമായ രണ്ടു ഫീച്ചറുകളാണ് ഇപ്പോള്‍ വാട്സാപ്പ് തുടങ്ങിയിരിക്കുന്നത്. 

എത്രത്തോളം  ഫോണ്‍ സ്റ്റോറേജ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നു മനസിലാക്കാനുള്ള ഫീച്ചറാണ് ഒന്നാമത്തേത്. അതായത് ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കാനാകും. വാട്ട്സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ ഈ സൗകര്യം ലഭ്യമാകും. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ കാണാം. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കാനാകും. വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലാണ് സൗകര്യം ലഭിക്കുക.

ഡിസപ്പിയറിംഗ് സന്ദേശങ്ങളാണ് രണ്ടാമത്തെ ഫീച്ചര്‍.  എന്തെങ്കിലും ഷെയര്‍ ചെയ്യുമ്പോള്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍  തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെങ്കില്‍‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിർത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും.