രാജ്യത്തെ വിലക്കയറ്റം രൂക്ഷമായേക്കും; ആശങ്ക ഉയര്‍ത്തി നാണ്യപ്പെരുപ്പം

രാജ്യത്തെ വിലക്കയറ്റം രൂക്ഷമായേക്കുമെന്ന ആശങ്ക ഉയര്‍ത്തി നാണ്യപ്പെരുപ്പം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. നവംബറില്‍ നാണ്യപ്പെരുപ്പം 5.54 ശതമാനമായാണ് വര്‍ധിച്ചത്. അതേ സമയം ഒക്ടോബറിലെ രാജ്യത്തെ വ്യാവസായിക ഉല്‍പാദന വളര്‍ച്ചാ നിരക്ക് 3.8 ശതമാനത്തിലേക്ക് താഴ്ന്നു.

ഒക്ടോബറില്‍ 4.62 ശതമാനമായിരുന്ന നാണ്യപ്പെരുപ്പം നംവബറില്‍ 5.54 ശതമാനമായാണ് ഉയര്‍ന്നത്.  ഭക്ഷ്യോല്‍പ്പന്നങ്ങളിലുണ്ടായ വിലവര്‍ധനയാണ് നാണ്യപ്പെരുപ്പം ഉയരാന്‍ കാരണം. പച്ചക്കറി, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയുടെ വില വര്‍ധനയാണ് നാണ്യപ്പെരുപ്പം ഉയരാന്‍ കാരണം. നവംബറില്‍ പച്ചക്കറി വില 35.99 ശതമാനമാണ് വര്‍ധിച്ചത്.4 ശതമാനമായി നാണ്യപ്പെരുപ്പം നിലനിര്‍ത്താനായിരുന്നു ആര്‍ബിഐ ലക്്ഷ്യമിട്ടിരുന്നത്്.  2016ല്‍ രേഖപ്പെടുത്തിയ 6.07 ശതമാനം എന്ന നിരക്കാണ് ചില്ലറ വില നാണ്യപ്പെരുപ്പത്തിലെ റെക്കോര്‍ഡ് .   അതേ സമയം രാജ്യത്തെ വ്യാവസായികോല്‍പാദനത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇടിവുണ്ടായി. ഒക്ടോബറില്‍ വ്യാവസായികോല്‍പാദനം 3.8 ശതമാനത്തിലേക്ക് ഇടിഞ്ഞു. നിര്‍മാണ, ഖനന , വൈദ്യുദോല്‍പാദന രംഗങ്ങളിലെ ഇടിവാണ് വ്യാവസായികോല്‍പാദനത്തെ ബാധിച്ചത്