യുദ്ധം ഇന്ധനവിലയെ ബാധിക്കും; തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ട: മന്ത്രി

യുക്രെയ്ന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. യുദ്ധം മൂലം ഇന്ധന ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകും. ഇന്ധനവിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പെട്രോളിന്‍റെയും ഡീസിലിന്റെയും വില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി പറഞ്ഞു. വിഡിയോ കാണാം.