ഓണ വിപണി ലക്ഷ്യമിട്ട് ബംഗാളി നെയ്ത്തുകാരുടെ രംഗ് മഹൽ

ഓണ വിപണി ലക്ഷ്യമിട്ട് ബംഗാളി നെയ്ത്തുകാരും.  ബംഗാളിലെ  നെയ്ത്തുകാരുടെ കൂട്ടായ്മയായ രംഗ് മഹല്‍  കഴിഞ്ഞ 21 വര്‍ഷമായി ഒാണക്കാലത്ത് കോഴിക്കോട് വിപണന മേള നടത്തുന്നു.

ബംഗാളിലെ നെയ്ത്തുകാര്‍ക്ക്  ഒഴിവാക്കാന്‍ കഴിയാത്തതാണ് കേരളത്തിലെ ഒാണവിപണി. 250 നെയ്ത്തു കുടുംബങ്ങളുടെ കൂട്ടായ്മയായ രംഗ് മഹലാണ് വിപണന മേള ഒരുക്കിയത്.

കൈകൊണ്ട് നെയ്തെടുക്കുന്ന സാരികളുടെ ശേഖരമാണ് മേളയിലുള്ളത്.പ്രളയത്തില്‍  നിന്ന് കരകയറിയ കേരളത്തിനായി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഡിസൈനുകള്‍, നിങ്ങള്‍കൊതിക്കുന്ന വിലയില്‍ എന്നതാണ് ഇത്തവണത്തെ മേളയുടെ തീം. പഴങ്ങളില്‍നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള ജൈവ നിറങ്ങളാണ് സാരികളില്‍ ഉപയോഗിച്ചിട്ടുള്ളത്. 700 രൂപ മുതല്‍ തുടങ്ങുന്നു സാരികളുടെ വില.  5000 സാരികളാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്.ഒരു ദിവസം 250 ഒാളം സാരികള്‍ വിറ്റു പോകുന്നുണ്ട്.