വീടുകൾക്കും ഫ്ളാറ്റുകൾക്കും നികുതി കുറയും; മാന്ദ്യം മറികടക്കും

നിര്‍മാണം പൂര്‍ത്തിയാവാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും നികുതി കുറയ്ക്കാനുള്ള ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ തീരുമാനം. വിപണയിലെ മാന്ദ്യം മറികടക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും വില കുറയും. എന്നാല്‍ ഇന്‍പുട് ടാക്സ് ഇളവ് റദ്ദാക്കിയത് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാകും.

കേരളത്തില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകളും വില്ലകളും ആയിരം ചതുരശ്ര അടിയില്‍ കൂടുതലുള്ളതായതിനാല്‍. നികുതി ഒരുശതമനമാക്കി കുറച്ചതിന്റെ ആനുകൂല്യം ഓഫീസ് ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന സ്റ്റുഡിയോ ഫ്ളാറ്റുകള്‍ക്കേ ലഭിക്കൂ. ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളുടെ നികുതി പന്ത്രണ്ടില്‍ നിന്ന് അഞ്ചായി കുറച്ചത് നിര്‍മാണമേഖലയില്‍ ഉണര്‍വുണ്ടാകും. നിലവിലെ വിലയില്‍ ഗണ്യമായ കുറവും പ്രതീക്ഷിക്കുന്നു

അസംസ്കൃത വസ്തുക്കളുടെ നികുതി നിര്‍മാതാക്കള്‍ക്ക് തിരികെ നല്‍കുന്ന  ഇന്‍പുട്ട് നികുതി ഇളവ് റദ്ദാക്കിയത് ബില്‍ഡര്‍മാരെ വലയ്ക്കും.  ജി.എസ്.ടി റജിസ്ട്രേഷനുള്ള വ്യാപാരികളില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും സിമെന്റും കമ്പിയും മണലുമടക്കമുള്ളവ വാങ്ങാന്‍ നിര്‍ബന്ധിതരാവും. ഇതോടെ അസംസ്കൃത വസ്തുക്കളുടെ നികുതി  ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയും പിന്നീട് ഇന്‍പുട് നികുതിയിളവ്  സര്‍ക്കാരില്‍ വാങ്ങുകയും ചെയ്യുന്ന തട്ടിപ്പിനും വിരാമമാകും.