4,500 കോടി ലക്ഷ്യമിട്ടു, ഐ എൽ ആൻഡ് എഫ് എസ് സമാഹരിച്ചത് 5,47000

സാമ്പത്തിക പ്രതിസന്ധിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ്ങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ചത് വെറും അഞ്ചുലക്ഷത്തി നാല്‍പത്തേഴായിരം രൂപ മാത്രം. 4,500 കോടി ലക്ഷ്യമിട്ട സ്ഥാനത്താണിത്. കമ്പനിയിലെ മുഖ്യ ഓഹരിയുടമകള്‍ വീണ്ടും നിക്ഷേപിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 

കഴിഞ്ഞ പത്തൊന്‍പതിന് അവസാനിച്ച ഇഷ്യുവില്‍ സമാഹരിച്ചത് ലക്ഷ്യമിട്ടതിന്റെ ഒരുശതമാനം മാത്രം. അതിനാല്‍ സബ്സ്ക്രിപ്ഷന്‍ തുക മടക്കി നല്‍കാന്‍ ഐ എൽ ആൻഡ് എഫ് എസ് ന്റെ ബോര്‍ഡ് തീരുമാനിച്ചതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു. ചെറുകിട ഓഹരിയുടമകള്‍ മാത്രമാണ് റൈറ്റ്സ് ഇഷ്യുവില്‍ പങ്കെടുത്തത്. കമ്പനിയുടെ സ്വത്ത് വിറ്റ് മൂലധനം കൂട്ടണമെന്ന അഭിപ്രായക്കാരാണ് ഓഹരിയുടമകളില്‍ ഭൂരിഭാഗവും, പ്രത്യേകിച്ച് വന്‍കിട നിക്ഷേപക സ്ഥാപനങ്ങള്‍. 

പ്രതിസന്ധിയിലായ സ്ഥാപനത്തെ കരകയറ്റാന്‍ വന്‍ നിക്ഷേപകര്‍ മൂവായിരം കോടിയെങ്കിലും മുതല്‍മുടക്കുമെന്നാണ്, പുതിയ ഡയറക്ടര്‍ ബോര്‍ഡ് ചുമതലയേല്‍ക്കുന്നതിനുമുന്‍പ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ 450 കോടി രൂപയുടെ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയപ്പോഴാണ് എൽ ഐ എൽ ആൻഡ് എഫ് എസി ലെ പ്രതിസന്ധി പുറത്തുവന്നത്.  ഇതേത്തുടര്‍ന്ന് റേറ്റിങ് ഏജന്‍സികള്‍ കമ്പനിയുടെ റേറ്റിങ് താഴ്ത്തി. മാതൃകമ്പനിക്കും ഗ്രൂപ്പുകമ്പനികള്‍ക്കും ചേര്‍ന്ന് തൊണ്ണൂറ്റിയൊന്നായിരം കോടിരൂപയുടെ കടമാണ് ആകെയുള്ളത്. 

സാമ്പത്തിക പ്രതിസന്ധിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ്ങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ചത് വെറും അഞ്ചുലക്ഷത്തി നാല്‍പത്തേഴായിരം രൂപ മാത്രം. 4,500 കോടി ലക്ഷ്യമിട്ട സ്ഥാനത്താണിത്. കമ്പനിയിലെ മുഖ്യ ഓഹരിയുടമകള്‍ വീണ്ടും നിക്ഷേപിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 

കഴിഞ്ഞ പത്തൊന്‍പതിന് അവസാനിച്ച ഇഷ്യുവില്‍ സമാഹരിച്ചത് ലക്ഷ്യമിട്ടതിന്റെ ഒരുശതമാനം മാത്രം. അതിനാല്‍ സബ്സ്ക്രിപ്ഷന്‍ തുക മടക്കി നല്‍കാന്‍ എൽ ആൻഡ് എഫ്എസിന്റെ ബോര്‍ഡ് തീരുമാനിച്ചതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു. ചെറുകിട ഓഹരിയുടമകള്‍ മാത്രമാണ് റൈറ്റ്സ് ഇഷ്യുവില്‍ പങ്കെടുത്തത്. കമ്പനിയുടെ സ്വത്ത് വിറ്റ് മൂലധനം കൂട്ടണമെന്ന അഭിപ്രായക്കാരാണ് ഓഹരിയുടമകളില്‍ ഭൂരിഭാഗവും, പ്രത്യേകിച്ച് വന്‍കിട നിക്ഷേപക സ്ഥാപനങ്ങള്‍. 

പ്രതിസന്ധിയിലായ സ്ഥാപനത്തെ കരകയറ്റാന്‍ വന്‍ നിക്ഷേപകര്‍ മൂവായിരം കോടിയെങ്കിലും മുതല്‍മുടക്കുമെന്നാണ്, പുതിയ ഡയറക്ടര്‍ ബോര്‍ഡ് ചുമതലയേല്‍ക്കുന്നതിനുമുന്‍പ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ 450 കോടി രൂപയുടെ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയപ്പോഴാണ് എൽ ആൻഡ് എഫ്എസി ലെ പ്രതിസന്ധി പുറത്തുവന്നത്.  ഇതേത്തുടര്‍ന്ന് റേറ്റിങ് ഏജന്‍സികള്‍ കമ്പനിയുടെ റേറ്റിങ് താഴ്ത്തി. മാതൃകമ്പനിക്കും ഗ്രൂപ്പുകമ്പനികള്‍ക്കും ചേര്‍ന്ന് തൊണ്ണൂറ്റിയൊന്നായിരം കോടിരൂപയുടെ കടമാണ് ആകെയുള്ളത്.