പ്രളയത്തിൽ നഷ്ടപ്പെട്ടത് കണ്ടെത്താൻ വെബ്സൈറ്റ്; സഹായവുമായി ഒരു കൂട്ടം ടെക്കികള്‍

പ്രളയകാലത്ത് നഷ്ടമായ സാധനങ്ങള്‍ കണ്ടെത്താന്‍ വെബ് സൈറ്റൊരുക്കി ഒരു കൂട്ടം ടെക്കികള്‍. കോഴിക്കോട്ടെ െക.എസ്.ഐ.ഡി.സിയുടെ  സ്റ്റാര്‍ടപ് കേന്ദ്രത്തിലെ സ്ഥാപനമാണ്  മിസിങ് കാര്‍ട്ടെന്ന  പേരില്‍  വെബ് സൈറ്റൊരുക്കി  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്

കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നാണ് പഴമൊഴി. എന്തായാലും സാധനങ്ങള്‍ നഷ്ടമായാല്‍ തിരയാന്‍ വെബ് സൈറ്റെത്തി. കോഴിക്കോട് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലെ  സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്  മിസിങ് കാര്‍ട്ടെന്ന  പേരില്‍  നഷ്ടമായ സാധങ്ങള്‍ കണ്ടെത്താന്‍ മാത്രമായി വെബ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. സാധനങ്ങള്‍ നഷ്ടപെട്ടവര്‍ക്കും അവ കിട്ടിയവര്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ സൈറ്റില്‍ സംവിധാനമുണ്ട്. പ്രളയകാലത്ത് ഒഴുകിപോയ ആധാരമടക്കമുള്ള രേഖകള്‍ സംബന്ധിച്ച പോസ്റ്റുകളാണ് സൈറ്റില്‍ നിറയെ. തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലധികം പേരാണ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. 

സംസ്ഥാന സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസത്തിനായി തുടങ്ങിയ വൈബ് സൈറ്റുമായി  മിസിങ് കാര്‍ട്ടിനെ ബന്ധിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യംപുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്   വിവരങ്ങള്‍ നല്‍കാനും സൈറ്റില്‍ സംവിധാനമുണ്ട്.