പ്രളയ ദുരിതാശ്വാസം: കല്യാണ്‍ സില്‍ക്സ് രണ്ട് കോടി രൂപ കൂടി നല്‍കി

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍ക്സ് രണ്ട് കോടി രൂപ കൂടി നല്‍കി. തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ടി.എസ്.പട്ടാഭിരാമന്‍ കൈമാറി. ഡയരക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ പങ്കെടുത്തു. 

ഈമാസം ആദ്യം 40 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ നല്‍കിയിരുന്നു. നാടിനോടുള്ള കടമയാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.